"കേരളരാഷ്ട്രീയം ഇപ്പോൾ ഒരു പുതിയ അധ്യായത്തിലേക്ക് കടക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചിത്രം മാറ്റിവരയ്ക്കും."
നോമിനേഷൻ കൊടുക്കാനുള്ള കാലാവധി നവംബർ 21 വരെയാണ്ം.വോട്ടെടുപ്പ് രണ്ടു ഘട്ടങ്ങളിലായി, ആദ്യഘട്ടം ഡിസംബര്‍ 9ന്, രണ്ടാം ഘട്ടം ഡിസംബര്‍ 11ന്, വോട്ടെണ്ണൽ 13ന് . ഇപ്പോൾ തന്നെ പ്രചാരണം ആരംഭിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ വോട്ടും ഓരോ മനുഷ്യന്റെ അവകാശമാണെന്ന് നമുക്കറിയാം. നാം ആണ് തീരുമാനിക്കേണ്ടത് അടുത്ത അഞ്ചുവർഷത്തേക്ക് ആര് ഭരിക്കണമെന്ന്.നമ്മൾക്ക് പ്രായപൂർത്തിയായാൽ വോട്ട് ചെയ്യാനുള്ള അവകാശമുണ്ട് അതായിരിക്കും തടയാൻ അധികാരമില്ല. നമ്മൾ ഉപകാരപ്പെടുന്ന ആൾക്ക് വേണം നമ്മൾ വോട്ട് ചെയ്യാൻ.
ഒരു വോട്ടും വിലപ്പെട്ടതാണ്.അത് നാം വെറുതെ കളയരുത്. ഈ ദിവസങ്ങളിൽ വോട്ട് ചോദിക്കാൻ വരുന്ന പലരും വോട്ട് കഴിഞ്ഞശേഷം നമ്മെ തിരിഞ്ഞു നോക്കണമെന്നില്ല, അതുകൊണ്ടുതന്നെ നമുക്ക് വിശ്വാസം ഉള്ള ആൾക്ക് തന്നെ നമ്മുടെ വോട്ടുകൾ നൽകണം.നാം വോട്ട് ചെയ്യുമ്പോൾ അടുത്ത അഞ്ചു വർഷത്തേക്കുള്ള നമ്മുടെ നാടിൻറെ ഭാവിയാണ് അവിടെ നമ്മൾ നിശ്ചയിക്കുന്നത്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴു ജില്ലകളിലായിരിക്കും ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴു ജില്ലകളിലും വോട്ടെടുപ്പ് നടക്കും.
ആകെ 23576 വാര്‍ഡുകളിലേക്കായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.സംസ്ഥാനത്ത് ആകെ 33746 പോളിങ് സ്റ്റേഷനുകളായിരിക്കും ഉണ്ടാകുക. 1,37,922 ബാലറ്റ് യൂണിറ്റുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. 50691 കണ്ട്രോള് യൂണിറ്റുകളുമുണ്ടാകും. 1249 റിട്ടേണിങ് ഓഫീസര്‍മാരായിക്കും വോട്ടെടുപ്പിനായി ഉണ്ടാകുക. ആകെ 1.80 ലക്ഷം ഉദ്യോഗസ്ഥരെയായിരിക്കും വോട്ടെടുപ്പിനായി നിയോഗിക്കുക. സുരക്ഷക്കായി 70,000 പൊലീസുകാരെയും നിയോഗിക്കും. ആര്‍ട്ടിഫിഷ്യൽ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ദുരുപയോഗം തടയാനുള്ള നടപടിയുണ്ടാകും. ആകെ 2.50 ലക്ഷം ഉദ്യോഗസ്ഥരായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഉണ്ടാകുക.